കെ.എസ്.പി. കർത്തായെ
അനുസ്മരിച്ചു
പ്രശസ്ത
സാഹിത്യകാരനും മാതൃകാ അദ്ധ്യാപകനുമായിരുന്ന കെ.എസ്.പി. കർത്തായുടെ അനുസ്മരണം
കോസ്റ്റ് ശ്രീധരപുരം മണ്ണംപേട്ടയുടെ ആഭിമുഖ്യത്തിൽ നടത്തി. അനുസ്മരണയോഗം ശ്രീമതി
കെ.പി. രാധടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ കെ. ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ശ്രീ പി. ശിവദാസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീമതി പി. അജിത, കെ. ഗീത, ശാലിനി
രാമചന്ദ്രൻ, ഇ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
കോതമംഗലം എം. എ. കോളേജ് മലയാളവിഭാഗം മുൻ മേധാവിയും പ്രശസ്ത
സാഹിത്യകാരനുമായ ശ്രീ കെ.എസ്.പി. കർത്ത 2015 ഏപ്രിൽ 2 നാണ് വരന്തരപ്പിള്ളിയിലുള്ള
സ്വവസതിൽ വച്ച് നിര്യാതനായത്. 02-04-2016
അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികമായിരുന്നു. ഏപ്രിൽ 3ന് കോസ്റ്റ് ശ്രീധരപുരമാണ്
അനുസ്മരണയോഗം സംഘടിപ്പിച്ചത്. പ്രാദേശിക ചരിത്ര സംരക്ഷണ ത്തിനായി കോസ്റ്റ്
ശ്രീധരപുരത്തിന്റെ ‘ മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്’ എന്ന വെബ്സൈറ്റിൽ
കർത്തായുടെ സേവനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. wwwdotkspkarthadotcom എന്ന വിലാസത്തിൽ ലോഗിൻ ചെയ്ത്
അവ പൊതുജനത്തിനു സന്ദർശിക്കാവുന്നതാണ്.
No comments:
Post a Comment